FLASHNEWS

"ONAM CELEBRATION -2017 " on 31.08.2017 at 10.Am

Thursday 26 June 2014


26 June, 2014

ലഹരി വിരുദ്ധദിനം

സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവ അനധികൃത മയക്കുമരുന്നുകളാണ്. ഇവ മനുഷ്യന്റെ കൊലയാളികളാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ പ്രചരിപ്പിക്കുന്നത് വലിയ തെറ്റാണ്.