FLASHNEWS

"ONAM CELEBRATION -2017 " on 31.08.2017 at 10.Am

Monday, 15 September 2014

ഓസോണ്‍ ദിനാചരണം ಓಸೋಣ್ ದಿನ

1987 സെപ്തംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് മോണ്‍ട്രിയല്‍ ഉടമ്പടി. ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന സി.എഫ്.സി (ക്ലോറോ ഫഌറോ കാര്‍ബണ്‍)യുടെ വ്യാപനം തടയാനും അതു വഴി ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള ഈ ഉടമ്പടി 1989 ജനുവരി ഒന്നിന് നടപ്പില്‍ വന്നു. മോണ്‍ട്രിയല്‍ ഉടമ്പടിയുടെ സ്മരണാര്‍ഥം സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാന്‍ 1994 ഡിസംബര്‍ 19 ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഓസോണ്‍ പാളിയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമാണ് ഇങ്ങനെ ഒരു ദിവസം ആചരിക്കുന്നത്.






ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം വിപുലമായി ലോകമെങ്ങും ആഘോഷിക്കുകയാണ്. ഗൗരവപൂര്‍വമായ ഓസോണ്‍ ചിന്തയ്ക്ക് വഴിതെളിച്ച മോണ്‍ട്രിയോള്‍ ഉടമ്പടിയുടെ 27 -വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമെന്ന നിലയിലാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം സവിശേഷശ്രദ്ധ നേടിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എന്‍.ഇ.പി. ഓസോണ്‍ ദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി മുമ്പ് തയ്യാറാക്കിയ അനിമേഷന്‍ വീഡിയോ നേരിട്ട് കാണാന്‍ താഴെ ക്ലിക്ക് ചെയ്യൂ

ഓസോണ്‍ ദിനാചരണം

No comments:

Post a Comment